Spread the love

തൃശ്ശൂർ : പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ടു. രണ്ട് തവണയായി ജനിച്ച രണ്ടു കുട്ടികളെയാണ് കുഴിച്ചിട്ടത്, സംഭവത്തിൽ അവിവാഹിതരായ യുവാവിനെയും യുവതിയെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

video
play-sharp-fill

കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്ന സംശയം ഉയരുകയാണ്, ചോദ്യം ചെയ്യൽ കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ,

ഇന്ന് രാവിലെയാണ് പുതുക്കാട് സ്വദേശിയായ യുവാവ് രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥിയുമായി പുതുക്കാട് പോലീസ് സ്റ്റേഷനിൽ എത്തുന്നത്, തുടർന്ന് വെള്ളിക്കുളങ്ങര സ്റ്റേഷൻ പരിധിയിലുള്ള ഒരു യുവതിയുമായി  അടുപ്പമുള്ളതായി പറയുകയും  ഇവർക്ക് മൂന്ന് വർഷം മുൻപ് ഒരു കുഞ്ഞു ജനിക്കുകയും ആ കുഞ്ഞു മരിച്ചതിനെ തുടർന്ന് കുഴിച്ചുമൂടുകയുമായിരുന്നു, പിന്നീട് യുവതിയുടെ നിർദ്ദേശപ്രകാരം കുഞ്ഞിന്റെ അസ്ഥി എടുത്തു സൂക്ഷിച്ചു വെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുശേഷം ഇവർക്ക് വീണ്ടും മറ്റൊരു കുഞ്ഞു കൂടി ജനിക്കുകയും  സമാനരീതിയിൽ മരണപ്പെടുകയും കുഴിച്ചിടുകയും ചെയ്തതായി യുവാവ് പറഞ്ഞു.

മരിച്ച കുഞ്ഞുങ്ങളുടെ കർമ്മം ചെയ്യുന്നതിനായി അസ്ഥികൾ എടുത്തു സൂക്ഷിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായും അതിനാലാണ് അസ്ഥി സൂക്ഷിച്ചതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

രണ്ടു വർഷം മുമ്പ് മറ്റൊരു കു‍ഞ്ഞിന് ജന്മം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവതി യുവാവിനെ അറിയിച്ചു, ഈ മരണത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു. സംഭവം കണ്ട് ഞെട്ടിയ പൊലീസ് എന്താണെന്ന് അന്വേഷിച്ചു വരികയാണ്.