Spread the love

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിച്ചെന്ന് കാണിച്ച് വ്ളോഗർക്കെതിരെ നഗരസഭ ചെയർപേഴ്സൺ പൊലീസിൽ പരാതി നൽകി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭാധ്യക്ഷ നിത ഷഹീറാണ് വ്ളോഗർ പാണാളി ജുനൈസിനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്.

video
play-sharp-fill

ദേശീയപാത ശോചാവസ്ഥയിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വീഡിയോയിൽ അപകീർത്തിപ്പെടുത്തിയതായും സ്ത്രീത്വത്തെ അപമാനിച്ചതായുമാണ് പരാതി. പരാതിയിൽ പൊലീസ് നടപടി വ്യക്തമായിട്ടില്ല. നേരത്തെ സംഭവം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി നഗരസഭ ചെയർപേഴ്സൻ രം​ഗത്തെത്തിയത്.