Spread the love

കോട്ടയം: ബ്രേക്ഫാസ്റ്റിന് ഒരു ഹെല്‍ത്തി പാൻ കേക്ക് ആയാലോ? ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പാൻ കേക്ക് റെസിപ്പി.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

ഓട്സ് – 1 കപ്പ് ( പൊടിച്ചത്)
ഗോതമ്ബ് പൊടി – അരക്കപ്പ്
റവ – അരക്കപ്പ്
തെെര് – അരക്കപ്പ്
വെള്ളം – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ക്യാരറ്റ് – 1 എണ്ണം ( ആവശ്യത്തിന്)
ക്യാപ്സിക്കം – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ് – 1 എണ്ണം
മുളക് പൊടി – 1 സ്പൂണ്‍
ഒറിഗാനോ – 1 സ്പൂണ്‍
ചീസ് – ആവശ്യമുണ്ടെങ്കില്‍ മാത്രം
എണ്ണം – ആവശ്യത്തിന്
ബേക്കിംഗ് പൗഡർ – 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്സ് പൊടിച്ചത്, ഗോതമ്പ് പൊടിച്ചത്, റവ തെെരില്‍ യോജിപ്പിച്ചെടുക്കുക. അതിലേക്ക് അല്‍പം വെള്ളവും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം ഇതിലേക്ക് ക്യാരറ്റ്, പേസ്റ്റാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, ക്യാപ്സിക്കം, മുളക് പൊടി, ഒറിഗാനോ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ബേക്കിംഗ് പൗഡർ ചേർക്കുക. കുറച്ച്‌ നേരം സെറ്റാകാനായി വയ്ക്കുക. ശേഷം ഒരു പാനില്‍ അല്‍പം എണ്ണ പുരട്ടി മാവ് ഒഴിച്ച്‌ കൊടുക്കുക. ശേഷം ചീസ് ആവശ്യമുള്ളവർ മുകളില്‍ ചീസ് ഗ്രേറ്റ് ചെയ്തിടുക. ശേഷം രണ്ട് വശവും വേവിച്ചെടുക്കുക.