Spread the love

കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയില്‍ നിയമവിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിലായി.കസ്ബയില്‍ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. സൗത്ത് കല്‍ക്കട്ട ലോ കോളേജ് ക്യാമ്ബസില്‍ വച്ചാണ് വിദ്യാർത്ഥിനി പീഡനത്തിനിരയായത്. ഒന്നാം വർഷ വിദ്യാർത്ഥികളായ സായിബ് അഹമ്മദ് (19), പ്രമിത് മുഖർജി (20), ജീവനക്കാരനായ മനോജിത് മിശ്ര (31) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

video
play-sharp-fill

പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും വൈദ്യപരിശോധന ഉള്‍പ്പടെയുളളവ നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കോളേജില്‍ നടന്നത് ഗുരുതരമായ സംഭവമാണെന്ന് കൊല്‍ക്കത്ത മേയർ ഫിർഹാദ് ഹക്കീം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. കൊല്‍ക്കത്തിയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നിരിക്കുന്നത്.

പ്രതികള്‍ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ പകർത്തിയതായും സഹകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നല്‍കി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ പ്രതികള്‍ യുവതിയെ ഹോക്കി സ്റ്റിക്കുപയോഗിച്ച്‌ അടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളേജിലെ തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിംഗിന്റെ മുൻ പ്രസിഡന്റാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലർ ആരോപിക്കുന്നത്. നിലവില്‍ ഇയാള്‍ അഭിഭാഷകനാണ്. സംഭവത്തെ അപലപിച്ച്‌ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഭീകരമായ സംഭവമാണ് നടന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group