Spread the love

കോട്ടയം: മഴ കനത്തതോടെ മഴമറയിട്ട തോട്ടങ്ങളിലും റബര്‍ ടാപ്പിംഗ് നിലച്ചു. അടുത്ത നാലു ദിവസം കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

video
play-sharp-fill

റബര്‍ ഷീറ്റിനും ലാറ്റക്‌സിനും വില ഒരേ നിരക്കിലായതിനാല്‍ ഏറെ കര്‍ഷകരും ഷീറ്റ് സംസ്‌കരണത്തില്‍നിന്ന് പിന്‍മാറിയതോടെ മാര്‍ക്കറ്റില്‍ ഷീറ്റിന് ക്ഷാമമുണ്ട്. ലാറ്റക്‌സിന് 202 രൂപയും ഷീറ്റിന് 201 രൂപയുമാണ് ഇന്നലെ മാര്‍ക്കറ്റ് വില.

പുകപ്പുരകളില്‍ ഒരു കിലോ ഷീറ്റ് ഉണക്കാന്‍ ആറു രൂപ ചെലവും വാഹനക്കൂലിയും മുടക്കണമെന്നതിനാല്‍ കര്‍ഷകര്‍ ലാറ്റക്‌സ് വില്‍ക്കാന്‍ താല്‍പര്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യവസായികള്‍ക്ക് റബര്‍ ഷീറ്റും ലാറ്റക്‌സും കാര്യമായി സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ അടുത്തയാഴ്ച വില കുറെക്കൂടി മെച്ചപ്പെടുമെന്നാണ് മാര്‍ക്കറ്റ് സൂചന.

കിഴക്കന്‍മലയോരമേഖലയില്‍ വന്യമൃഗശല്യത്തെത്തുടര്‍ന്ന് നിരവധി തോട്ടങ്ങളില്‍ ടാപ്പിംഗ് തുടങ്ങിയിട്ടില്ല. ഒട്ടേറെ തോട്ടങ്ങളില്‍ കാട്ടുപന്നി സ്ഥിരവാസമാക്കിയതും റബര്‍ മേഖലയ്ക്ക് ആഘാതമായി