Spread the love

പയ്യന്നൂർ : പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയുടെ കഴുത്തിൽ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തി രണ്ടേകാല്‍ പവൻ്റെ മാലയും കമ്മലും തട്ടിയെടുത്തയാൾ  പിടിയിൽ.

video
play-sharp-fill

കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയില്‍ ഹൗസില്‍ രാജേന്ദ്രനെ(55) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തില്‍ പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ അന്നൂർ കൊരവയലിലായിരുന്നു സംഭവം, കണ്ടോത്ത് വർക്ക്ഷോപ്പില്‍ ജോലി ചെയ്യുന്ന കണ്ടത്തില്‍ രവീന്ദ്രൻ്റെ ഭാര്യ സാവിത്രി (66)യുടെ മൂന്ന്പവനോളം തൂക്കം വരുന്ന ആഭരണങ്ങളാണ് കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ മാറ്റാരുമില്ലാത്ത സമയത്ത് രാവിലെ പത്തര മണിയോടെ വീട്ടിലെത്തിയ പ്രതി വീടിൻ്റെകോളിംഗ് ബെല്ല് അടിക്കുകയും, വാതില്‍ തുറന്നതോടെ ഇയാൾ വീടിനകത്ത് കയറി വാതില്‍ കുറ്റിയിട്ട് വീട്ടമ്മയുടെ കഴുത്തിന് കത്തി വെച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വായില്‍ കൈകുത്തി തിരുകി കഴുത്തിലണിഞ്ഞ രണ്ടേകാല്‍ പവൻ്റെ മാലയും കമ്മലും കൈക്കലാക്കിയ ശേഷം വീടിനകത്ത് തള്ളിയിട്ട് കടന്നു കളയുകയായിരുന്നു.

വായില്‍ നിന്നും രക്തം വന്ന് അവശയായ സ്ത്രീ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന് പയ്യന്നൂർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് അന്വേഷണ ത്തില്‍ കവർച്ചക്കാരൻ കൊണ്ടുവന്ന കത്തി വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് കവർച്ചക്കാരനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.