Spread the love

കോട്ടയം :പവർ ലിഫ്റ്റിംഗിൽ ദേശീയ ചാമ്പ്യനായി മടങ്ങിയെത്തിയ അഡ്വ. സക്കീർ ഹുസൈൻ സാറിന് സഹപ്രവർത്തകരുടെ ഊഷ്മളമായ സ്വീകരണം.

video
play-sharp-fill

ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ വച്ച് നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാംപ്യൻഷിപ്പിലാണ് കോട്ടയത്തെ പ്രമുഖ അഭിഭാഷകനും കൂടിയായ അഡ്വ. സക്കീർ ഹുസൈൻ ദേശീയ ചാമ്പ്യനായത്.

അറുപത് വയസ്സിന് മുകളിലുള്ളവരുടെ എൺപത്തിമൂന്ന് കിലോഗ്രാം വിഭാഗത്തിലാണ് അഡ്വ . സക്കീർ ഹുസൈൻ പൊന്ന് വിളയിച്ചത്. തിരക്കേറിയ അഭിഭാഷക വൃത്തിക്കിടയിലും ഇങ്ങനെ ഒരു ഹോബി കൊണ്ടു നടക്കുന്ന കാര്യം സഹപ്രവർത്തകർക്ക് പോലും അറിയില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. മുൻ മന്ത്രിയും യശശ്ശരീരനുമായ അഡ്വ. എം പി ഗോവിന്ദൻ നായരുടെ ജൂനിയറായിരുന്ന ഇദ്ദേഹം മുപ്പത്തൊൻപത് വർഷത്തിലേറെയായി കോട്ടയത്ത് പ്രാക്ടീസ് ചെയ്യുന്നു.