ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ ടെർമിനൽ ഉദ്ഘാടനം ജൂൺ 9ന്
ശ്രീകുമാർ
കോട്ടയം : ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ജൂൺ 9 ന് റെയിൽവേ സഹമന്ത്രി രജൻ ഗൊഹെയിൻ നിർവ്വഹിക്കും. കേന്ദ്രമന്ത്രി .അൽഫോൻസ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും
540 മീറ്റർ നീളത്തിൽ മേൽക്കുര ഉൾപ്പെടുന്ന മൂന്ന് ഫ്ലാറ്റ്ഫോമുകൾ നിർമ്മിച്ചിട്ടുണ്ട്.ഒന്നാമത്തെ ഫ്ലാറ്റ്ഫോമിൽ 6 ടിക്കറ്റ് കൗണ്ടറുകൾ ക്രമീകരിച്ചിരിക്കുന്നു. ഇതിൽ ഒന്നിൽ ഉയരം കുറച്ച് ഭിന്നശേഷിക്കാർക്കായി മാറ്റി വച്ചിരിക്കുന്നു.ഇവർക്ക് സ്റ്റേഷനിലേക്കും,ശൗചാലയത്തിലേക്കും പ്രവേശിക്കുന്നതിന് റാംപുകൾ ഉണ്ട്.
വി.ഐ.പികൾക്കുള്ള വിശ്രമമുറി,സ്ത്രീകൾക്ക് മാത്രമുള്ള വിശ്രമസ്ഥലം, ടിക്കറ്റ് ബുക്കിങ് കൗണ്ടർ, ശൗചാലയങ്ങൾ , ഇൻഫർമേഷൻ കൗണ്ടർ, ടിക്കറ്റ് വെൻഡിങ് യന്ത്രം, ടച്ച് സ്ക്രീൻ,പാഴ്സൽ സർവ്വീസ് എന്നീ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലുണ്ട്.
കൊടിക്കുന്നിൽ സുരേഷ് എം.പി അനുവദിച്ച 11 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. തിരുവനന്തപുരം ഡിവിഷനിൽ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ബി ക്ലാസ് സ്റ്റേഷനുകളിൽ ഒന്നാണ് ചങ്ങനാശേരി.നിലവിലുള്ള ഓഫിസ് കെട്ടിടത്തിൽ നിന്ന് ഇരുന്നൂറ് മീറ്റർ മാറിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 85 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള കെട്ടിടം കേരള വാസ്‌തു വിദ്യയുടെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന പ്ളാറ്റ്ഫോമിനു മതിയായ വീതിയില്ലെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ, പുതിയ പ്ളാറ്റ്ഫോമിൽ 26 ബോഗികളിൽ നിന്നും യാത്രക്കാർക്കു കയറാനും ഇറങ്ങാനും കഴിയുന്ന രീതിയിലാണ് പുതിയ പ്ളാറ്റ്ഫോം. 540 മീറ്റർ നീളത്തിൽ പൂർണമായും മേൽക്കൂരകളോടെയാണ് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നിർമ്മിച്ചിരിക്കുന്നത്.
പാർക്കിംഗ് സൗകര്യമില്ലാതെ വീർപ്പു മുട്ടിയിരുന്ന റെയിൽവേ സ്റ്റേഷനിൽ വിശാലമായ പാർക്കിംഗാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. 40 മീറ്റർ നീളത്തിലുള്ള റോഡും സ്റ്റേഷന്റെ മുന്നിലുണ്ട്. യാത്രക്കാർക്കു വാഹനങ്ങൾ നിർത്തി സാധനങ്ങൾ ഇറക്കാൻ വിശാലമായ പോർച്ചും ഉണ്ട്. പ്ലാറ്റ്‌ഫോമിന്റെ മധ്യഭാഗത്തായാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ആകെ ആറ് ടിക്കറ്റ് കൗണ്ടറുകളാണ് ഇവിടെയുള്ളത്. ഇതിലൊന്ന് ഭിന്നശേഷിയുള്ള യാത്രക്കാർക്കായാണ് ക്രമീകരിച്ചിരിക്കുന്നത്.
വി.ഐ.പികൾക്കുള്ള വിശ്രമ മുറി, ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, സ്ത്രീകൾക്കുള്ള വിശ്രമസ്ഥലം, സ്റ്റേഷൻ റൂം, അക്കൗണ്ടന്റ് ഓഫിസ്, സ്റ്റോർ, വിശ്രമമുറി, ടിക്കറ്റ് ബുക്കിങ് കൗണ്ടർ, ക്യൂ ഏരിയ, ശുചിമുറികൾ, ഇൻഫർമേഷൻ കൗണ്ടർ, ചീഫ് ബുക്കിംഗ് സൂപ്പർവൈസർ റൂം, ടിക്കറ്റ് വെൻഡിംഗ് യന്ത്രം, ടച്ച് സ്‌ക്രീൻഎന്നീ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനുശേഷവും നിലവിലുള്ള കെട്ടിടം നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. സ്വിച്ച് റൂം, ഡെയ്‌ലി ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ, ആർ.പി.എഫ് ഔട്ട് പോസ്റ്റ്, സെക്ഷൻ എൻജിനീയർ റൂം, സ്റ്റോർ, പാഴ്‌സൽ ഓഫിസ് എന്നിവയാകും ഇവിടെ പ്രവർത്തിക്കുക. പാഴ്‌സൽ സൗകര്യം വിപുലമാക്കുന്നതോടെ അധികവരുമാനം ലഭിക്കുമെന്നും അധികൃതർ കരുതുന്നു
ആവശ്യങ്ങളുടെ ചൂളം വിളി അവസാനിക്കുന്നില്ല
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയിവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലായെങ്കിലും ഇവിടുത്തെസ്ഥിരം യാത്രക്കാരുടെ ആവശ്യങ്ങൾ അവസാനിക്കുന്നില്ല. റോഡിനിരുവശത്തും കാടു വെട്ടിത്തെളിച്ച് യാത്ര സുരക്ഷ ഒരുക്കുക എന്നിങ്ങനെ നീളുന്നു യാത്രക്കാരുടെ ആവശ്യങ്ങൾ.കൂടാതെ കൊങ്കൺ റൂട്ടിലൂടെ സർവീസ് നടത്തുന്ന ഗരീബ് രഥ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിക്കുണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പുതിയ സ്റ്റേഷനിൽ ഇറങ്ങുന്നവർക്കു ബസ് കയറാൻ വാഴൂർ റോഡ് വരെ ഒരുകിലോമീറ്ററിൽ അധികം നടക്കണം. ബൈപാസിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ നടക്കുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും, ഇവിടെ നടപ്പാതകൾ ഒരുക്കണമെന്നും ആവശ്യം ഉർന്നിട്ടുണ്ട്. സ്വകാര്യ, കെ.എസ്.ആർ.ടി.സി സർവീസുകൾ ബൈപാസിലൂടെ ആരംഭിക്കണമെന്നും യാത്രക്കാർ പറയുന്നു