
പി വി അൻവർ വിഷയത്തില്‍ വി ഡി സതീശന്‍റെ പ്രസ്താവനയെക്കുറിച്ച് ഉടൻ പ്രതികരിക്കേണ്ട എന്ന നിലപാടില്‍ ലീഗ് നേതൃത്വം.വ്യാഴാഴ്ച പ്രവർത്തകസമിതി യോഗത്തിന് ശേഷം ആയിരിക്കും ലീഗ് ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുക. അതേസമയം, ഇന്ന് മലപ്പുറത്ത് മാധ്യമങ്ങളെ കാണുന്ന ജമാഅത്തെ ഇസ്ലാമി നേതൃത്വം അൻവർ വിഷയത്തില്‍ നിലപാട് പറഞ്ഞേക്കും.
അതേസമയം, പി വി അൻവറിന് വാതില്‍ തുറക്കേണ്ട എന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണയേറുകയാണ്. അൻവറില്ലാതെ നിലമ്ബൂരില്‍ നേടിയ ജയം രാഷ്ട്രീയനേട്ടമെന്നാണ് വിലയിരുത്തല്‍. അൻവറിന് വേണ്ടി വാദിച്ചവരുടെ പിന്തുണയും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിഷയം മറ്റന്നാള്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും ചർച്ചയാകും. അൻവറിന്‍റെ യുഡിഎഫ് പ്രവേശന സാധ്യത സതീശൻ അടച്ചത് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്.
‘അൻവറിന് മുന്നില്‍ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണ്. ആ വാതില്‍ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാൻ പറ്റില്ല. പ്രശംസകളില്‍ വീഴില്ല. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണ് എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയതിങ്ങനെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


