Spread the love

കോട്ടയം: കുമരകം പിഡബ്ല്യുഡി റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ ഉടൻ മുറിച്ചു മാറ്റുവാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് നിർദ്ദേശിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കോട്ടയം ജില്ലാ കലക്ടർ നിർദേശം നൽകി.

video
play-sharp-fill

തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് റൂബി ചാക്കോ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിലാണ് നടപടി.

ഈ വിഷയത്തിൽ അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത സാഹചര്യത്തിൽ ഉണ്ടാകുന്ന എല്ലാ നാശ നഷ്ടങ്ങൾക്കും പൊതുമരാമത്ത് വകുപ്പ് ഉത്തരവാദികൾ ആയിരിക്കുമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group