video
play-sharp-fill

മോഷണത്തിനിടെ കുഞ്ഞ് കരഞ്ഞു; കുഞ്ഞിന്റെ വാ പൊത്തി പിടിച്ച് ടെറസിൽ കൊണ്ട് കിടത്തിയ ശേഷം സ്വർണവും മൊബൈൽ ഫോണും കവർന്നു

മോഷണത്തിനിടെ കുഞ്ഞ് കരഞ്ഞു; കുഞ്ഞിന്റെ വാ പൊത്തി പിടിച്ച് ടെറസിൽ കൊണ്ട് കിടത്തിയ ശേഷം സ്വർണവും മൊബൈൽ ഫോണും കവർന്നു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: പന്തീരങ്കാവിൽ കവർച്ച നടത്തുന്നതിനിടെ തൊട്ടിലിൽ കിടന്ന ഒരുവയസുള്ള കുഞ്ഞിനെയാണ് കള്ളൻ ടെറസിൽ കൊണ്ട് കിടത്തിയത്. മോഷണശ്രമം നടത്തുന്നതിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോൾ വാ പൊത്തി,വീണ്ടും കുഞ്ഞ് കരഞ്ഞ് വീട്ടുകാർ ഉണരാതിരിക്കാനാണ് ടെറസിൽ കൊണ്ടിട്ടത്. ഒരുമൊബൈല് ഫോണും കുഞ്ഞിൻറെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണവും മോഷണം പോയി. പന്തീരീങ്കാവ് സ്വദേശി മാമുക്കോയയുടെ വീട്ടിലാണ് സംഭവം. രാത്രി ഒരു മണികഴിഞ്ഞാണ് മാമുക്കോയ ഉറങ്ങിയത്. രണ്ടരയായപ്പോ കുഞ്ഞിൻറെ കരച്ചില് കേട്ട് ഞെട്ടി എഴുന്നേറ്റു.ലൈറ്റിട്ടുനോക്കിയപ്പോൾ തൊട്ടിലില് കിടത്തിയ കുട്ടിയെ കാണാനില്ല. കരച്ചില് കേൾക്കുന്നത് വീടിൻറെ ടെറസിൽ നിന്നും. ടെറസിലെ വാതിലിനരികിലെ മൂലയില് കിടന്ന് കുട്ടി കരയുന്നതാണ് കാണുന്നത്. നോക്കുമ്പോൾ കുട്ടിയുടെ മാല കാണാനില്ല. മാമുക്കോയയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു.പൊലീസിൻറെ പരിശോധനയിൽ തൊട്ടടുത്ത വീട്ടിലും കള്ളൻ കയറാനുള്ള ശ്രമം നടത്തിയിട്ടുണ്ടെന്ന് മനസിലായി. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.