
ഡല്‍ഹി: ട്രെയിന്‍ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടാലും ടിക്കറ്റ് കണ്‍ഫോം ആകുമെന്നതാണ് അവസാന നിമിഷം വരേയും യാത്രക്കാരുടെ പ്രതീക്ഷ.
എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ കാര്യത്തില്‍ സുപ്രധാനമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ ലഭ്യമായ ടിക്കറ്റുകള്‍ വിറ്റ് പോയതിന് ശേഷം വെയ്റ്റിംഗ് ലിസ്റ്റിലേക്ക് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
നേരത്തെ 300 ടിക്കറ്റ് വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഒരു ട്രെയിനിലെ ആകെ ലഭ്യമായ ടിക്കറ്റുകളുടെ 25 ശതമാനം മാത്രമേ ഇനിമുതല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പരിധി കഴിഞ്ഞാല്‍ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ലെന്നതാണ് പുതിയ മാറ്റം. വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബെര്‍ത്ത് പ്രതീക്ഷിച്ച് യാത്ര തുടരുന്നത് തിരക്ക് വര്‍ദ്ധിക്കാനും പലപ്പോഴും തര്‍ക്കങ്ങള്‍ക്കും കാരണമാവുകയും ചെയ്തിരുന്നു. ഇതൊഴിവാക്കാനാണ് റെയില്‍വേയുടെ പുതിയ നടപടി.