
തൃശ്ശൂർ : വടക്കാഞ്ചേരിയിൽ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.
കാഞ്ഞിരക്കോട് കുടുംമ്പ് സ്വദേശി സുധാകരനാണ് മരിച്ചത്. ഇന്ന് പതിനൊന്നരയോടെ കുമാരനല്ലൂർ സർവീസ് സ്റ്റേഷന് സമീപം പോസ്റ്റിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടെ ലൈൻമാനായ സുധാകരന് ഷോക്ക് ഏൽക്കുകയായിരുന്നു.
മൃതദേഹം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group