എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചോളൂ; പ്രതിമാസ തിരിച്ചടവ് തുക ജൂലായ് 15 മുതല്‍ വർദ്ധിക്കും

Spread the love

കൊച്ചി: എസ്.ബി.ഐ കാർഡ് ഉപയോഗിക്കുന്നവരുടെ പ്രതിമാസ തിരിച്ചടവ് തുക ജൂലായ് 15 മുതല്‍ വർദ്ധിക്കും.

ക്രെഡിറ്റ് കാർഡിലൂടെ ചെലവഴിക്കുന്ന പണം തിരിച്ചടക്കുമ്പോള്‍ പ്രതിമാസം മിനിമം തുക അടച്ച്‌ നീങ്ങുന്നവർക്ക് അധിക ബാദ്ധ്യത സൃഷ്‌ടിക്കുന്ന തരത്തില്‍ എസ്.ബി.ഐ കാർഡ് ചാർജുകളില്‍ മാറ്റം വരുത്തി.

മിനിമം ചാർജ് അടച്ചു പോകുന്നവർക്ക് 100 ശതമാനം ചരക്ക് സേവന നികുതി നല്‍കേണ്ടിവരും. പ്രതിമാസ തിരിച്ചടവ് തുക, സെസ്, പിഴകള്‍ എന്നിവയിലും മാറ്റം വരുത്തി. തിരിച്ചടക്കാനുള്ള തുകയുടെ രണ്ട് ശതമാനവും ഇ.എം.ഇയില്‍ ഉള്‍പ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം ജൂലായ് 15 മുതല്‍ എസ്.ബി.ഐ കാർഡ് ഉടമകള്‍ക്ക് സൗജന്യ അപകട ഇൻഷ്വറൻസും ലഭിക്കില്ല. നിലവില്‍ തിരഞ്ഞെടുത്ത ബിസിനസ് കാർഡ് ഉടമകള്‍ക്ക് ഒരു കോടി വരെ അപകട ഇൻഷ്വറൻസ് ലഭിച്ചിരുന്നു.