പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം; പ്രത്യേകസംഘം അന്വേഷിക്കും

Spread the love

ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

video
play-sharp-fill

മരിച്ച സീതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ കിട്ടിയില്ലെന്ന് ഇടുക്കി എസ്പി ടി.കെ.വിഷ്ണുപ്രദീപ് അറിയിച്ചു.

വനവിഭവങ്ങള്‍ ശേഖരിക്കാൻ കാട്ടിലെത്തിയ സീതയെ കാട്ടാന ആക്രമിച്ചെന്നാണ് ഭർത്താവായ ബിനു പറഞ്ഞത്. ബിനുവും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സീതയുടെ മരണം കൊലപാതകമാണെന്നാണ് കോട്ടയം ഡിഎഫ്‌ഒ മാധ്യമങ്ങളോട് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സ്ത്രീയുടെ മരണം കാട്ടാന ആക്രമണം മൂലമെന്നാവർത്തിച്ച്‌ ഭർത്താവ് ബിനു രംഗത്തെത്തിയിരുന്നു. തന്നെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം ചെയ്‌ത ഡോക്ടർക്ക് ഇതില്‍ പങ്കുണ്ടെന്നും ബിനു ആരോപിച്ചിരുന്നു.

എന്നാല്‍ ആക്രമണമുണ്ടായെന്ന് പറയുന്ന സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.