Spread the love

തിരുവനന്തപുരം :  തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം ബഹുമാനപൂർവ്വം നിരസിച്ച്‌ വേടൻ. അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തിലാണ് സംഭവം.

video
play-sharp-fill

അങ്ങനെ ചെയ്യരുതെന്ന് സംഘാടകരോട് പറഞ്ഞ് വേടന്‍ തലപ്പാവ് അണിയിക്കുന്നത് തടയുകയും കയ്യില്‍ വാങ്ങുകയുമായിരുന്നു. സംഘാടകര്‍ പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു.

പരിപാടിക്കിടയില്‍ പ്രസംഗിക്കവെ അയ്യങ്കാളി അടക്കമുള്ളവർ തുറന്നിട്ട വഴിയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് വേടൻ പറഞ്ഞു. ആ വഴിയില്‍ സഞ്ചരിക്കാൻ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. എന്നാലും ധൈര്യപൂർവ്വം നടക്കുമെന്നും വേടൻ പറഞ്ഞു. അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്. ആ പ്രവണത മാറണം. ഇത്തരം പരിപാടികള്‍ ബഹുജന പങ്കാളിത്തത്തോടെ നടത്തണം. പട്ടികജാതിക്കാർ അടക്കമുള്ളവർ ഇപ്പോഴും സനാതനത്തിന്റെ അടിമകളാണെന്നും വേടൻ കൂട്ടിച്ചേർത്തു. അയ്യങ്കാളിയെ താൻ മഹാത്മാവെന്ന് വിളിക്കില്ലെന്നും മഹാവീരനാണ് അദ്ദേഹമെന്നും വേടൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയും വലിയൊരു മനുഷ്യന്റെ, അയ്യങ്കാളിയുടെ ഓർമ ദിവസം ഈയൊരു കുടുസുമുറിയില്‍ നിന്നാണ് ആഘോഷിക്കുന്നത് എന്ന വിഷമം തനിക്കുണ്ട്. ഇങ്ങനെയല്ല ഇത് ആഘോഷിക്കപ്പെടേണ്ടത്. നമ്മള്‍ വിഭജിച്ച്‌ ജീവിച്ചുകൊണ്ടിരിക്കുകയാണ്. അയ്യങ്കാളിയെ ലോകമറിയുന്ന രീതിയില്‍ ആഘോഷിക്കണം. അവരെ പൊതുസമൂഹം അംഗീകരിക്കുന്ന ഒരു കാലം വരും. പട്ടിക ജാതിക്കാരും ദളിതരുമെല്ലാം സനാതത്തിന് അടിമകളാണിപ്പോഴുമെന്നും വേടൻ പറഞ്ഞു.