Spread the love

പാലക്കാട്: കല്ലടിക്കോട് ചുങ്കത്തുണ്ടായ വാഹനാപകടത്തില്‍ കാറോടിച്ച അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്.

video
play-sharp-fill

കല്ലടിക്കോട് മേലേപ്പയ്യാനി സ്വദേശി രജനിക്കെതിരെയാണ് കേസെടുത്തത്.അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച്‌ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. രജനിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ദേശീയപാതയിലേക്ക് കയറുമ്ബോള്‍ വാഹനം നിര്‍ത്തി ശ്രദ്ധിച്ചുപോകാത്തതും വലതുവശത്ത് നിന്നും മറ്റൊരു വാഹനം മുന്നിലേക്ക് കയറിയപ്പോകുമ്ബോള്‍ കാര്‍ അമിതവേഗത്തിലെത്തി ഇടിച്ചതുമാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. കാറിന്റെ മുന്നിലൂടെ കടന്ന ബൈക്കിന്റെ പിന്‍ചക്രത്തിലാണ് കാറിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ ടോണി തോമസ് ഗുരുതരപരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍ ടോണി തോമസിന്റെ അമ്മ ലിസി മരിച്ചു. കാറിനെ ഓവര്‍ ടേക്ക് ചെയ്ത ദേശീയ പാതയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിനെ കാര്‍ ഇടിക്കുന്നത്.

പിന്നാലെ ബെക്കിന്റെ പിന്‍സീറ്റിലിരുന്ന ലിസി തെറിച്ചുവീഴുകയും മറ്റൊരു ദിശയില്‍ നിന്നും വന്ന ഓട്ടോ ലിസിയെ ഇടിച്ച്‌ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. ഈ സമയം, ഇതുവഴി വന്ന പിക്കപ്പ് വാന്‍ ലിസിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. ഇതിനിടെ കാറും നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കില്‍ നിന്ന് ലിസി തെറിച്ച്‌ വീണതിന് പിന്നാലെയുണ്ടായ കൂട്ട അപകടത്തില്‍ നാല് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.