രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും ഭാരതാംബ ; പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Spread the love

തിരുവനന്തപുരം : വീണ്ടും ഭാരതാംബ വിവാദം, രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവന്‍കുട്ടി.

രാജഭവനിൽ നടന്ന സ്കൗട്ടിന്‍റെ സർട്ടിഫികറ്റ് വിതരണ പരിപാടിയാണ് ബഹിഷ്കരിച്ചത്,പരിപാടിയുടെ ഷെഡ്യൂളില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നു താൻ ചെല്ലുമ്ബോള്‍ ചിത്രത്തില്‍ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറഞ്ഞു.

ഭരണഘടനക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. സർക്കാർ പരിപാടിയായിട്ടും താന്‍ എത്തുന്നതിന് മുമ്ബ് പരിപാടി തുടങ്ങിയതിലും മന്ത്രിക്ക് പ്രതിഷേധം ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group