തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്‌ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീ പിടിച്ചു

Spread the love

കോട്ടയം: തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള പെന്തക്കോസ്‌ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീ പിടിച്ചു. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

video
play-sharp-fill

പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ ഫലമായി പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി.
പുലർച്ചെ മൂന്നു മണിയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. വിറകുപുര പൂർണ്ണമായും കത്തി നശിച്ചു.

മറ്റ് നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആവാം അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group