പോളിംങ് ശതമാനം കൂടട്ടെ; എല്ലാവരും വോട്ട് ചെയ്യുമ്ബോഴാണ് ജനാധിപത്യം ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്താകുന്നത്: വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാർ‌ത്ഥി എം സ്വരാജ്

Spread the love

മലപ്പുറം:പോളിംങ് ശതമാനം കൂടട്ടെ, എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതല്‍ അർത്ഥവത്താകുന്നതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാർ‌ത്ഥി എം സ്വരാജ്.

എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് തൻ്റെ ആഗ്രഹമെന്നും സ്വരാജ് പറ‍ഞ്ഞു. മാങ്കുത്ത് എല്‍പി സ്കൂളിലെ 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്.

സാമൂഹിക പരിതസ്ഥിതിയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രധാനമാണ്. നല്ല ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങള്‍ പകർന്നു നല്‍കിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണി പ്രവർത്തകർക്കാകെ ആത്മവിശ്വാസമുണ്ട്.
ഓരോ ദിവസവും കഴിയും തോറും ആത്മവിശ്വാസം വർധിച്ചുവരികയാണുണ്ടായത്. വളരെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാവരും വോട്ട് ചെയ്യണം. പ്രതീക്ഷിച്ചതിനേക്കാള്‍ നല്ലൊരു പിന്തുണയാണ് ലഭിച്ചതെന്നും സ്വരാജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group