
തിരുവനന്തപുരം: ലയണല്‍ മെസ്സി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.
സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
ഡിസംബർ പതിമൂന്ന് മുതല്‍ പതിനഞ്ചുവരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങള്‍ സന്ദർശിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോള്‍ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
സതാദ്രു ദത്ത എന്ന വ്യക്തിയാണ് മെസ്സിയെ കൊല്‍ക്കത്തയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ മാറഡോണയെയും റൊണാള്‍ഡീന്യോയെയും കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്നതും ഇദ്ദേഹംതന്നെയായിരുന്നു.
ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും ഫുട്‌ബോള്‍ താരങ്ങളും അണിനിരക്കുന്ന സെവന്‍സ് ടൂര്‍ണമെന്റാണ് ഗോട്ട് കപ്പ്.
കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
എന്നാല്‍ മെസ്സിയുടെ യാത്രയില്‍ ഫുട്‌ബോള്‍ മത്സരമുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകള്‍. പകരം ഗോട്ട് കപ്പിന് സാക്ഷ്യം വഹിക്കുകയാവും ചെയ്യുക.







