തൃപ്പൂണിത്തുറയില്‍ 21 കാരിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി

Spread the love

തൃപ്പൂണിത്തുറ: നിരവധി കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. കരിങ്ങാച്ചിറ പാലത്തിങ്കല്‍ വീട്ടില്‍ സൂര്യപ്രഭ (21) യെയാണ് സിറ്റി പൊലീസ് കമീഷണറുടെ ഉത്തരവ് പ്രകാരം നാട് കടത്തിയത്.

video
play-sharp-fill

ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ് സൂര്യപ്രഭ.

പൊതുജനങ്ങളുടെ സമാധാന ലംഘന പ്രവർത്തനങ്ങളില്‍ സ്ഥിരം ഏർപ്പെട്ടു വരുന്നയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറ്റി പൊലീസിൻ്റെ പരിധിയില്‍ പ്രവേശിക്കുന്നതിന് ആറ് മാസത്തേയ്ക്ക് തടഞ്ഞു കൊണ്ടാണ് കാപ്പ നിയമപ്രകാരം ഉത്തരവ്.