Spread the love

കോഴിക്കോട്: ആർക്കും വേണ്ടാതെ റോഡരികിലും പറമ്പിലും വീണ് പാഴായിപ്പോയിരുന്ന ചക്ക ഇപ്പോള്‍ കേരളത്തിന് നല്‍കുന്നത് 200 കോടിയുടെ വരുമാനം.
മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ വഴിയാണ് പ്രതിവർഷം ഈ തുക സംരംഭകരിലേക്ക് എത്തുന്നത്.

video
play-sharp-fill

മുൻകാലങ്ങളില്‍ 60 കോടി ചക്കയില്‍ 38 കോടിയും പാഴായിരുന്നു. 2018-ല്‍ ഔദ്യോഗികഫലമായി പ്രഖ്യാപിക്കുകയും മൂല്യവർദ്ധിത ഉത്പ്പന്നനിർമാണത്തിന് സംരംഭകർ മുന്നോട്ടുവരുകയും ചെയ്തതോടെ ചക്കയുടെ ജാതകം മാറി.
10 കിലോ ഭാരമുളള ചക്കയില്‍ നിന്ന് കുറഞ്ഞത് 600 രൂപയുടെ ഉത്പന്നം നിർമ്മിക്കാം.

ഒരു വർഷം ഏകദേശം 1,10,000 ടണ്‍ ചക്ക മൂല്യവർദ്ധിത ഉത്പന്നമാക്കാൻ ഉപയോഗിക്കുന്നുണ്ട്. 6,600 ടണ്‍ ചുളയില്‍ നിന്നുള്ള ഉത്പ്പന്നമായി മാറും ഒരു ചക്കപോലും നശിച്ചു പോകരുതെന്ന ലക്ഷ്യവുമായി 2018 ല്‍ നിലമ്ബൂർ സ്വദേശി അനില്‍ ജോസിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ചക്കക്കൂട്ടം വാട്സാപ്പ് കൂട്ടായ്മ സംരംഭങ്ങള്‍ തുടങ്ങാനും ചക്ക ലഭ്യമാക്കാനും പിന്തുണ നല്‍കുന്നു. എല്ലാ പഞ്ചായത്തുകളിലുമായി 1400-ഓളം ഗ്രൂപ്പുകളുണ്ട്. 40000 പേർ അംഗങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷം ഭക്ഷിക്കുന്നത്
5400 ടണ്‍ ചക്കചിപ്സ്
ഐസ് ക്രീം മുതല്‍ ചമ്മന്തിവരെ
ചക്ക ഐസ്ക്രീം, പായസം, ഉണ്ണിയപ്പം, ഹല്‍വ, പുട്ടുപൊടി, തോരൻ, ചക്കപ്പുഴുക്ക്, ചക്കവരട്ടി, ചമ്മന്തിപൊടി, അച്ചപ്പം, പപ്പടം, കൊണ്ടാട്ടം, അച്ചാർ, സ്ക്വാഷ്, ജാക്ക് ഫ്രൂട്ട് കുക്കീസ് , ചക്കക്കുരു ചമ്മന്തി, ചക്കക്കുരു അച്ചാർ, ചക്കക്കുരുകോഫി, ചക്ക ജാം.

പ്രതിരോധശേഷി കൂട്ടും ബി.പി കുറയ്ക്കും ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകള്‍ ആന്റി ഓക്സിഡന്റുകള്‍ രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

അണുബാധ കുറയ്ക്കും രോഗപ്രതിരോധശക്തി കൂട്ടും.
മഗ്നീഷ്യം, കാല്‍സ്യം എന്നിവ എല്ലുകളെ ബലപ്പെടുത്തുന്നു
നാരുകള്‍ ധാരാളമായി ഉള്ളതിനാല്‍ ദഹനപ്രക്രിയ എളുപ്പം
ചക്കക്കുരുവും പ്രോട്ടീനും മിനറലുകളാലും സമൃദ്ധം
‘ഒന്നാഞ്ഞു ശ്രമിച്ചാല്‍ 40,000 കോടി രൂപയുടെ വ്യവസായമായി വളർത്താം