Spread the love

ബംഗളൂരു: ബെംഗളൂരു ലാല്‍ബാഗ് ഉദ്യാനത്തില്‍ സന്ദർശകർക്ക്, പ്രത്യേകിച്ച് നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക്, ചുറ്റി സഞ്ചരിക്കാൻ പരിസ്ഥിതി സൗഹൃദ ഇലക്‌ട്രിക് സ്‌കൂട്ടര്‍ സേവനം ലഭ്യമാക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് പദ്ധതിയിടുകയാണ്.

video
play-sharp-fill

‘ഫെച്ച് മൊബിലിറ്റി’ എന്ന ബ്രാൻഡിന് കീഴിൽ സ്റ്റാര്‍ട്ടപ്പ് ആയ വോള്‍ട്രോണ്‍ ഡൈനാമിക്സ് ഇതിനായി പരീക്ഷണാത്മകമായി പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ലാല്‍ബാഗ് സന്ദര്‍ശിക്കുമ്പോള്‍ മണിക്കൂറുകളോളം നടന്ന് ക്ഷീണിച്ചിരുന്നവര്‍ക്ക് ഇലക്‌ട്രിക് സ്കൂട്ടറുകളുടെ വരവ് വലിയ ആശ്വാസമായി. ഇപ്പോൾ സന്ദർശകര്‍ ഈ ഇ-സ്കൂട്ടറുകള്‍ ഉപയോഗിച്ച് സന്തോഷകരമായി ഉദ്യാനത്തിലെ കാഴ്ചകൾ ആസ്വദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 മിനിറ്റ് യാത്രയ്ക്ക് 50 രൂപയാണ് നിലവിലെ നിരക്ക്. ഒരൊറ്റ ചാര്‍ജില്‍ ഏകദേശം 25 കിലോമീറ്റര്‍ വരെ ഈ സ്കൂട്ടറുകൾക്ക് സഞ്ചരിക്കാന്‍ കഴിയും. നിലവില്‍ 10 സ്കൂട്ടറുകള്‍ സേവനത്തിലുണ്ട്, കൂടാതെ ലാല്‍ബാഗിലെ എല്ലാ ഗേറ്റുകളിലുമായി 30-ലധികം സ്കൂട്ടറുകള്‍ അടുത്തു തന്നെ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.