എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും സാങ്കേതിക തകരാര്‍; സാൻഫ്രാൻസിസ്കോ വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി; വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നെന്ന് റിപ്പോർട്ട്

Spread the love

കൊല്‍ക്കത്ത: സാൻഫ്രാൻസിസ്കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാർ.

video
play-sharp-fill

കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

സാൻഫ്രാൻസിസ്കോയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ വിമാനത്തിന്റെ മുംബൈയിലേക്കുള്ള തുടർ യാത്ര പ്രശ്നങ്ങളെ തുടർന്ന് വൈകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സാൻഫ്രാൻസിസ്കോയില്‍ നിന്ന് കൃത്യ സമയത്ത് തന്നെ പുറപ്പെട്ട എ.ഐ 180 വിമാനം പുലർച്ചെ 12.45നാണ് കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാർ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group