
കോട്ടയം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവില്‍ വെട്ടിപ്പ് നടത്തുന്നു എന്നത്.
ചില റേഷൻ വ്യാപാരികളെങ്കിലും അളവില്‍ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികള്‍ ഉയരാറുണ്ട്.
ഇപ്പോഴിതാ, ഇനിമുതല്‍ റേഷൻ കടകളില്‍ അളവിലും തൂക്കത്തിലുമൊന്നും വെട്ടിപ്പ് നടത്താനാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നീക്കം.
33.50 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്നത്. ഈ സാമ്പത്തികവർഷത്തേക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി നടപ്പാക്കുന്നതോടെ റേഷൻകടയുടമ തൂക്കത്തില്‍ കൃത്രിമം കാട്ടിയാലും എത്ര അളവിലാണ് ഉപഭോക്താവിന് സാധനം ലഭിക്കുന്നത് അതിന്റെ പണം മാത്രം നല്കിയാല് മതിയാകും.