Thursday, April 23, 2026

എളുപ്പത്തിൽ ഉണ്ടാക്കാന്‍ കഴിയുന്ന ആരോഗ്യപ്രദമായ ഭക്ഷണം; തയ്യാറാക്കാം സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ്; റെസിപ്പി ഇതാ

Spread the love

കോട്ടയം: എളുപ്പത്തിലുണ്ടാന്‍ കഴിയുന്ന ആരോഗ്യപ്രദമായ ഭക്ഷണമാണ് സൂപ്പ് വിഭവങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെയിഷ്ടമുള്ള സ്വാദിഷ്ടമായ സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ് തയ്യാറാക്കിയാലോ.

video
play-sharp-fill

ചേരുവകള്‍

എല്ലില്ലാത്ത ചിക്കന്‍ – അര കപ്പ്
സ്വീറ്റ് കോണ്‍- 3 സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്- 3 സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്‍
പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്)-1
മുട്ടയുടെ വെള്ള- 1
കുരുമുളക് പൊടി -1 സ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
വിനാഗിരി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കോണ്‍ ഫ്‌ളോര്‍- നാല് സ്പൂണ്‍
ചിക്കന്‍ ക്യൂബ്- 1
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം എല്ലില്ലാത്ത ചെറിയ ചിക്കന്‍ കഷണങ്ങള്‍ സവാള, പച്ചമുളക്, വെളുത്തുള്ളി, ഗരം മസാല എന്നിവയോടൊപ്പം രണ്ടു കപ്പ് വെള്ളത്തില്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കാം. മൂന്നു വിസില്‍ മതിയാകും. ശേഷം ഇത് തണുത്ത ശേഷം ഇതില്‍ നിന്നും ചിക്കന്‍ കഷണങ്ങള്‍ എടുത്ത് ചെറുതായി അരിഞ്ഞിടണം. പിന്നീട് ഇതിലേക്ക് സ്വീറ്റ് കോണ്‍ ഇട്ട് ഒന്നു തിളപ്പിക്കണം. ശേഷം ഇതിലേയ്ക്ക് ചിക്കന്‍ ക്യൂബ് ചേര്‍ത്തുകൊടുക്കാം. ഇതിലേക്ക് കോണ്‍ ഫ്‌ളോര്‍ കലക്കി ചേര്‍ത്തുകൊടുക്കണം. അതിനുശേഷം മുട്ടയുടെ വെള്ള, കുരുമുളക് പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. അവസാനം മല്ലിയില വിതറി ചൂടോടെ വിളമ്പാം. ആവശ്യമുള്ളവർക്ക് സ്പ്രിങ് ഒണിയന്‍ ചേര്‍ക്കാം.