ലൈഫ് പദ്ധതിയിൽ വീടു ലഭിച്ചു; പണി നോക്കാനെത്തിയ വയോധിക വീട് തകർന്നു വീണ് മരിച്ചു; ദാരുണ സംഭവം പാലക്കാട് മണ്ണാർക്കാട്

Spread the love

പാലക്കാട്: മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് മരിച്ചത്. രാവിലെ 10:30 ഒടെയാണ് സംഭവം. വീടിൻ്റെ ഒരു ഭാഗം പൊളിച്ചിരുന്നു.

ശക്തമായ മഴ പെയ്തതോടെ മറുവശവും വീണു. സംഭവ സമയത്ത് മകൾ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാത്തുമ്മാബി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.

ഇതിൻ്റെ ഭാഗമായാണ് താമസിച്ചിരുന്ന വീട് പൊളിച്ചത്. ഈ വീടു പണി നോക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group