
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോസ്റ്റലിൽ നിന്നും കാണാതായെന്ന് പരാതി.
പറവൂർ വാണിയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും 3 പെൺകുട്ടികളെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പെൺകുട്ടികളെ കാണാനില്ലെന്ന വിവരം അധികൃതർ അറിയുന്നത്.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളെ കണ്ടെത്താനായി ബസ് സ്റ്റാൻഡും റെയിൽവെ സ്റ്റേഷനും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group