Wednesday, April 22, 2026

സിപ് ലൈന്‍ പൊട്ടി വീണ് പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക് ;അപകടം നദിക്ക് കുറുകേ കടക്കവേ; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

Spread the love

മണാലി: ഹിമാചല്‍ മണാലിയില്‍ സിപ് ലൈന്‍ പൊട്ടിവീണ് പത്ത് വയസുകാരിക്ക് ഗുരുതര പരുക്ക്. നാഗ്പൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാനെത്തിയ ട്രിഷയ്ക്കാണ് പരുക്കേറ്റത്. നദിക്ക് കുറുകെ കടക്കുന്നതിനിടെ സിപ് ലൈന്‍ പൊട്ടിവീഴുകയായിരുന്നു.

video
play-sharp-fill

പാറക്കൂട്ടത്തില്‍ വീണ കുട്ടിക്ക് കാലിലടക്കം നിരവധി പൊട്ടലേറ്റു. ജൂണ്‍ എട്ടിന് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പരുക്കേറ്റ കുട്ടിയെ മണാലി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം നാഗ്പൂരിലേക്ക് കൊണ്ടുപോയി.

ആവശ്യത്തിന് സുരക്ഷ ഇല്ലാതെയാണ് ഓപ്പറേറ്റര്‍മാര്‍ മണാലിയില്‍ സാഹസിക ടൂറിസം നടത്തുന്നതെന്ന് പരുക്കേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. ടൂര്‍ ഓപ്പറേറ്റര്‍മാക്കെതിരെ നിയമനടപടിക്ക് എടുക്കുമെന്നും കുടുംബം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group