ഇനി മുതല്‍ സ്വര്‍ണത്തിന് കൂടുതല്‍ വായ്പ; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശങ്ങള്‍ അറിയാം

Spread the love

ന്യൂഡൽഹി: സ്വർണ്ണപ്പണയ വായ്പകള്‍ സംബന്ധിച്ച്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചില കർശന നിർദേശങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പണ നയ അവലോകന യോഗത്തില്‍ ഈ തീരുമാനങ്ങള്‍ മയപ്പെടുത്തിയിരിക്കുകയാണ്.

കൂടാതെ സ്വർണം പണയം വെയ്ക്കാൻ ആലോചിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന ചില തീരുമാനങ്ങളും റിസർവ് ബാങ്ക് കൈകൊണ്ടിട്ടുണ്ട്.

സ്വർണ്ണപ്പണയ വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നവരും, ലോണ്‍ എടുത്തിട്ടുള്ളവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി മുതല്‍ സ്വർണം പണയം വെയ്ക്കുമ്ബോള്‍ കൂടുതല്‍ പണം ലഭിക്കും.

നിലവില്‍ മൂല്യത്തിന്റെ 75 ശതമാനമാണ് വായ്പയായി ലഭിക്കുന്നത്. എന്നാല്‍ ഇത് 85 ശതമാനമായി വർധിപ്പിക്കാൻ ആർ ബി ഐ അനുമതി നല്‍കിയിട്ടുണ്ട്. പലിശയടക്കം ആകെ വായ്പാ തുക 2.5 ലക്ഷം വരെയുള്ള ലോണുകള്‍ക്കാണ് ഈ തീരുമാനം ബാധകമാകുക.

വായ്പ എടുക്കുന്നവർക്ക് വായ്പ വ്യവസ്ഥകള്‍ വാല്യുവേഷൻ വിവരങ്ങള്‍ തുടങ്ങിയവ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കണം. കൂടാതെ ലോണ്‍ എടുക്കവർ നിരക്ഷരരാണെങ്കില്‍ സ്വതന്ത്രനായ വ്യക്തിക്ക് മുമ്ബില്‍ വെച്ച്‌ വിവരങ്ങള്‍ വായിച്ചു കേള്‍പ്പിക്കണം എന്ന വ്യവസ്ഥയുമുണ്ട്.