Spread the love

കോട്ടയം: കോട്ടയം കല്ലറയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു. ക്ഷീരകര്‍ഷകയായ കല്ലറകാവിനു സമീപം താമസിക്കുന്ന കാക്കനാട്ട് വീട്ടില്‍ കെ.കെ. മിനി (49)യുടെ ആടുകളാണ് ചത്തത്. ജീവിതമാര്‍ഗമായ ആടുകളെ നഷ്ടപ്പെട്ടതോടെ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് മിനി.

video
play-sharp-fill

വീടിനു സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ തെരുവു നായ്ക്കള്‍ കടിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കടിയേറ്റ മൂന്ന് ആടുകള്‍ രാത്രിയില്‍ത്തന്നെ ചത്തു. ഒരെണ്ണം രാവിലെയും ചത്തു.

ശക്തമായ മഴയുള്ള സമയമായതിനാല്‍ വീട്ടുകാര്‍ വളരെ വൈകിയാണ് സംഭവം അറിഞ്ഞത്. ഒറ്റയ്ക്കു താമസിക്കുന്ന മിനി ആടുകളെ വളര്‍ത്തിയും തൊഴിലുറപ്പു ജോലി ചെയ്തുമാണ് ഉപജീവനം നടത്തിയിരുന്നത്. കല്ലറയില്‍ സമീപകാലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group