ഊണിനൊപ്പം കഴിക്കാൻ കുറഞ്ഞ സമയം കൊണ്ട് കിടിലൻ ടേസ്റ്റില്‍ മത്തങ്ങ എരിശ്ശേരി തയ്യാറാക്കിയാലോ ? റെസിപ്പി ഇതാ

Spread the love

കോട്ടയം: നിരവധി പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. കാലറി ഏറ്റവും കുറവാണെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. എന്നാല്‍ മത്തങ്ങ കൊണ്ട് രുചികരമായ ഒരു എരിശ്ശേരി തയ്യാറാക്കിയാലോ.

video
play-sharp-fill

ചേരുവകള്‍

മത്തങ്ങ – പകുതി
പയർ – ഒരു കപ്പ്
ജീരകം – കാല്‍ ടീസ്പൂണ്‍
ചുവന്ന മുളക് – 4 എണ്ണം
വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
കടുക് കാല്‍ – ടീസ്പൂണ്‍
കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
ചുവന്ന മുളക് – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
നാളീകേരം – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുതിർത്തെടുത്ത പയറും നുറുക്കിയ മത്തങ്ങയും ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ഇനി തേങ്ങ, ജീരകം, ചുവന്ന മുളക് ചേർത്ത് അരച്ചെടുക്കുക. ഇനി വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങയിലേക്ക് ഇത് ചേർത്ത് കൊടുക്കുക. ഇനി വെളിച്ചെണ്ണയില്‍ കടുക്, ചുവന്ന മുളക്, തേങ്ങ, കറിവേപ്പില എന്നിവ ഒന്ന് ഫ്രൈ ആക്കി അല്പം ഇതില്‍ താളിച്ചൊഴിക്കാം.