പുതുവേലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ ആരംഭിച്ചു

Spread the love

കോട്ടയം: യുവജനങ്ങൾക്ക് ആധുനിക ലോകത്തെ തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുക എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതുവേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡവലപ്‌മെന്റ്‌റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. മോൻസ് ജോസഫ് എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.

video
play-sharp-fill

സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അർച്ചന രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിമ്മി ജെയിംസ്, ഉഷ സന്തോഷ്, സ്‌കൂൾ പ്രിൻസിപ്പൽ എസ്. ലിനി, എസ്. എസ്. കെ. ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.ജ. പ്രസാദ്,ഹെഡ്മിസ്ട്രസ് ടി. ആർ. സബിത എന്നിവർ പങ്കെടുത്തു.