വൈക്കത്ത് മൾട്ടി സ്പോർട്സ് ടർഫിൻ്റെ പ്രവർത്തനം ആരംഭിച്ചു:സ്പോർട്ട്സ് കമൻ്റേറ്ററും മാധ്യമപ്രവർത്തകനുമായ ഷൈജുദാമോദരൻ പന്തടിച്ച് ടർഫിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

Spread the love

വൈക്കം:വൈക്കത്തെ കായികമേഖലയുടെ ഉന്നമനത്തിനായി നിർമ്മിച്ച മൾട്ടി സ്പോർട്സ് ടർഫിൻ്റെ പ്രവർത്തനം ആരംഭിച്ചു.വൈക്കം ആയുർവേദ ആശുപത്രിക്ക് സമീപം അറുപതു സെന്റോളം സ്ഥലത്ത് 15,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഫിഫ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ടർഫ് നിർമ്മിച്ചത്.

video
play-sharp-fill

ഒരേസമയം രണ്ട് സെറ്റ് 5’Sൻ്റേയും7’S ൻ്റേയും ഫുട്ബാൾ കളിക്കാനും ക്രിക്കറ്റ്,നെറ്റ് പ്രാക്ടീസ് തുടങ്ങിയവക്കും ടർഫിൽ സൗകര്യമുണ്ട്.24 മണിക്കൂറും ഉപയോഗിക്കാവുന്നതും പതിനായിരം വാട്ട്സ് ലൈറ്റും, ജനറേറ്റർ സൗകര്യം ഉൾപ്പെടെ ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

സി.കെ.ആശ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്പോർട്ട്സ് കമൻ്റേറ്ററും മാധ്യമപ്രവർത്തകനുമായ ഷൈജുദാമോദരൻ പന്തടിച്ച് ടർഫിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്,വൈസ് ചെയർമാൻ പി.ടി.സുഭാഷ്, നഗരസഭ കൗൺസിലർമാരായ എസ്.ഹരിദാസൻനായർ, അശോകൻവെള്ളവേ

ലിൽ,സച്ചിതാനന്ദൻപോറ്റി , വൈക്കം ടൗൺ ജമാഅത്ത് പ്രസിഡൻ്റ് ഹുസൈർ ബാഖവി, എൻ.പി. ലൗജൻ,എം.അബു ,അഹമ്മദ്കബീർ,എച്ച്. റാഷിദ്മോൻ, അഡ്വ.എ. മനാഫ് തുടങ്ങിയവർ സംബന്ധിച്ചു.