ഇരട്ട എഞ്ചിൻ, വലിയ വിൻഡോകള്‍, മികച്ച യാത്രാസൗകര്യം; മെച്ചപ്പെട്ട കാഴ്‌ചകള്‍ സമ്മാനിക്കുന്നതിനായി ഇലക്‌ട്രോണിക് ഡിമ്മിംഗ് നിയന്ത്രണങ്ങള്‍: തകര്‍ന്നത് അത്യാധുനിക സംവിധാനങ്ങള്‍ ഏറെയുള്ള വിമാനം

Spread the love

അഹമ്മദാബാദ്: ഇന്ത്യ കണ്ടത്തിൽ വച്ച്‌ ഏറ്റവും വലിയ വിമാനാപകടമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ന് സംഭവിച്ചത്. എയർ ഇന്ത്യയുടെ 787-8 വിമാനം തകർന്നുവീണതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2009 ഡിസംബർ 15നാണ് ഈ എയർ ഇന്ത്യ വിമാനം ആദ്യമായി പറന്നുയർന്നത്. വളരെയേറെ പ്രത്യേകതകളുള്ള വിമാന മോഡലാണ് തകർന്നുവീണ ബോയിംഗ് 787-8.

video
play-sharp-fill

ഇടത്തരം വലുപ്പമുള്ള വിമാനത്തില്‍ ഇരട്ട എഞ്ചിനാണുള്ളത്. ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായിരുന്നു. മികച്ച ഇന്ധനക്ഷമതയുള്ള വിമാനം സുഖകരമായ യാത്രാ അനുഭവം നല്‍കുന്നതില്‍ പേരുകേട്ടതായിരുന്നു. വാണിജ്യ വിമാനങ്ങളില്‍ ഉള്ളതില്‍വച്ച്‌ ഏറ്റവും വലിയ വിൻഡോകളാണ് ഇതിലുള്ളത്. മെച്ചപ്പെട്ട കാഴ്‌ചകള്‍ സമ്മാനിക്കുന്നതിനായി ഇലക്‌ട്രോണിക് ഡിമ്മിംഗ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ധാരാളം അത്യാധുനിക സംവിധാനങ്ങള്‍ ഈ വിമാനത്തിലുണ്ടായിരുന്നു.

വിമാനത്തിന്റെ 50 ശതമാനവും കാർബണ്‍ ഫൈബർ-റൈൻഫോഴ്‌സ്ഡ് പോളിമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വിമാനത്തിന്റെ ഭാരം കുറയ്‌ക്കാനും ഇന്ധനക്ഷമത കൂട്ടാനും സഹായിക്കുന്നു. ചിറകുകളുടെ അഗ്രഭാഗവും വിമാനത്തിന്റെ മുൻ ഭാഗവും പ്രത്യേക രീതിയിലുള്ളതാണ്. അമേരിക്കൻ എയർലൈൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ജപ്പാൻ എയർലൈൻസ്, ഖത്തർ എയർവേയ്‌സ്, എയർ ഇന്ത്യ, യുണൈറ്റഡ് എയർലൈൻസ്, എത്യോപ്യൻ എയർലൈൻസ് എന്നീ വിമാനക്കമ്ബനികള്‍ ഈ ബോയിംഗ് വിമാനം ഉപയോഗിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

242 യാത്രക്കാർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലാണ് 787-8 വിമാനം സജ്ജീകരിച്ചിരിക്കുന്നത്. ടേക്കോഫിന് ശേഷം ഏകദേശം 7,305 നോട്ടിക്കല്‍ മൈല്‍ (13,530 കിലോമീറ്റർ) ദൂരം വിമാനത്തിന് സഞ്ചരിക്കാനാകും. വിമാനം പറക്കുന്നതിനിടെ യാത്രക്കാർക്കുണ്ടാകുന്ന ജെറ്ര്‌ലാഗ് പോലുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാൻ സഹായിക്കുന്ന രീതിയിലാണ് സീറ്റുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ യാത്രയ്‌ക്കിടെ ശബ്‌ദം കുറച്ച്‌ യാത്ര സുഗമമാക്കുന്നു.