Spread the love

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ടൗണ്‍, മാർക്കറ്റ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വണ്‍വേ സംവിധാനം ഏർപ്പെടുത്തി.

video
play-sharp-fill

ഗതാഗതം നിയന്ത്രിക്കാനും നിയമലംഘനങ്ങള്‍ തടയാനുമായി റോഡില്‍ കാമറ സ്ഥാപിച്ചു. വണ്‍വേ തെറ്റിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് തലയോലപ്പറമ്പ് പോലീസ് പറഞ്ഞു.

പാലാംകടവില്‍നിന്നു തലയോലപ്പറമ്ബ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലസ് കണ്‍വൻഷൻ സെന്‍ററിനു സമീപത്തുനിന്നു തിരിഞ്ഞ് കെആർ ഓഡിറ്റോറിയം വഴി പ്രധാന റോഡിലെത്തി തിരിഞ്ഞുപോകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്ബില്‍നിന്നു പാലാംകടവ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ മെയിൻറോഡിലൂടെ കെആർ സ്‌ട്രീറ്റ് വഴി മാർക്കറ്റ് റോഡിലൂടെ പോകണം.

ടൗണിലും മാർക്കറ്റിലും ഗതാഗതക്കുരുക്ക് ഏറിയതോടെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയാണ് വണ്‍വേ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. വണ്‍വേ കർശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി തലയോലപ്പറമ്ബ് പോലീസ് നോ എൻട്രി ബോർഡും സ്ഥാപിച്ചു.