‘ദേ പാമ്പ്’: പശുത്തൊഴുത്ത് ഏറ്റെടുത്ത് മൂർഖനും കുഞ്ഞുങ്ങളും; ആദ്യം ഭയപ്പാട്, പിന്നെ പിടികൂടി

Spread the love

ഒഡീഷ: ആരെങ്കിലും “ദേ പാമ്പ്” എന്നൊന്ന് ഉറക്കെ പറഞ്ഞാൽ കൂടി പേടിക്കുന്നവരാണ് നമ്മളിൽ പലരും.
അങ്ങനെയിരിക്കുമ്പോൾ ഒരു പാമ്പിനെ നേരിൽ കണ്ടാലുള്ള അവസ്ഥ എന്തായിരിക്കും? പിന്നെ ആ പരിസരത്ത് നമ്മൾ നിൽക്കില്ല. അതൊരു മൂർഖൻ പാമ്പ് കൂടിയാണെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല.

video
play-sharp-fill

ഇവിടെ പറയുന്നത് ഒഡീഷയില്‍ നടന്ന ഒരു അസാധാരണ സംഭവത്തെക്കുറിച്ചാണ്. ഒഡീഷയിലെ സാംപൂര്‍ എന്ന പ്രദേശത്തെ ഒരു പശുത്തൊഴുത്തിൽ നിന്ന് മൂർഖനെയും 13 കുഞ്ഞുങ്ങളെയും കണ്ടെത്തി. അപ്രതീക്ഷിതമായി തന്റെ പശുത്തൊഴുത്തില്‍ പാമ്പിൻ കൂട്ടത്തെ കണ്ടെത്തിയ ഉടമസ്ഥന്‍ ആദ്യമൊന്നു പേടിച്ചു.

എന്തായാലും വിവരം അറിയിച്ചതിനെ തുടർന്ന് ഉടന്‍ തന്നെ പാമ്പുപിടുത്ത സംഘം സ്ഥലത്തെത്തി. മൂര്‍ഖനെയും കുഞ്ഞുങ്ങളെയും സംഘം സുരക്ഷിതമായി മാറ്റിയപ്പോഴാണ് വീട്ടുടമസ്ഥന് ശ്വാസമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടവിരിഞ്ഞ് പുറത്തേക്ക് വരുന്ന നിലയിലായിരുന്നു മൂർഖൻ കുഞ്ഞുങ്ങൾ. ആദ്യം മൂര്‍ഖനെ പ്രദേശത്ത് നിന്നു ഏറെ അകലെയുള്ള വനപ്രദേശത്ത് വിട്ടു. പിന്നീട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ പൂര്‍ണമായും പുറത്തെത്തിയതിന് ശേഷം അവയെയും അതേ കാട്ടില്‍ വിട്ടു.

പാമ്പുകളെ പ്രദേശത്തുനിന്ന് ഏറെ അകലെയുള്ള വനപ്രദേശത്താണ് കൊണ്ടുവിട്ടത്. മഴക്കാലത്ത് ഇത്തരത്തില്‍ പാമ്പുകളെ കാണാനുള്ള സാധ്യത കൂടുതലാണെന്നും, ജാഗ്രത പാലിക്കണമെന്നുമാണ് പ്രദേശവാസികള്‍ക്ക് സ്നേക്ക് ഹെല്‍പ്പ് ലൈൻ ജനറല്‍ സെക്രട്ടറി സുവേന്ദു മല്ലിക് നല്‍കിയ മുന്നറിയിപ്പ്. കൂടാതെ ഗ്രാമവാസികള്‍ ജാഗ്രത പാലിക്കണമെന്നും പാമ്ബുകളെ കണ്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മല്ലിക് പറഞ്ഞു.