
കോഴിക്കോട്: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പല്‍ നിലവില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട നിലയിലാണെന്ന് നാവികസേന.
കപ്പല്‍ ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്.
ബിഎസ്‌എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന, മ്യാന്മാര്‍,ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരാണ് കപ്പലില്‍ ഉള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടലില്‍ ചാടിയ 22 പേരില്‍ 18 പേരെ രക്ഷപ്പെടുത്തി. നാലുപേരെ കാണാതായി. മ്യാന്മാര്‍, ഇന്തോനേഷ്യൻ പൗരന്മാരേയാണ് കാണാതായത്. രക്ഷപ്പെടുത്തിയ അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. കണ്ടെയ്നറുകളില്‍ എന്തുണ്ടെന്ന വിവരം കമ്ബനികള്‍ നല്കിയിട്ടില്ല. വായു സ്പര്‍ഷം കൊണ്ടും ഘര്‍ഷണം കൊണ്ടും തീപിടിക്കുന്ന വസ്തുക്കളുണ്ടെന്നാണ് വിരവമെന്നും നാവികസേന അറിയിച്ചു.



