വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

Spread the love

കൂത്തുപറമ്പ് : കൂത്തുപറമ്പിൽ തെരുവ് നായയുടെ കടിയേറ്റ് നാലുവയസ്സുകാരന് പരിക്ക്.കടിയേറ്റത് കായലോട് അമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയ എഫ്രിന്‍ മോബിന്.കുട്ടിയുടെ ഷോള്‍ഡറിനാണ് കൂടുതൽ പരിക്ക്.

പ്രദേശത്ത്‌അലഞ്ഞു തെരുവ് നായയുടെ കടിയേറ്റാണ് നാലരവയസ്സുകാരന് പരുക്കേറ്റത്. കളിക്കുന്നതിനിടെയാണ്‌എഫ്രിന്‍ മോബിന് നായയുടെ കടിയേറ്റത്. കായലോടുള്ള എഫ്രിന്റെ അമ്മയുടെ വീട്ടിമുറ്റത്തു നിന്നും കളിക്കുന്നതിനിടെയാണ് നായ ഓടിയെത്തി കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. യു.കെയില്‍ നിന്നും അച്ഛന്‍ മോബിനും അമ്മ ജില്‍നയോടപ്പം നാട്ടിലെത്തിയ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു. വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെ തെരുവ് നായ ഏഫ്രിനെ അക്രമിക്കുകയായിരുന്നു.കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലി കൊല്ലുകയും ചെയ്തു.ഷോള്‍ഡറില്‍ പരിക്കേറ്റ എഫ്രിന്‍ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group