പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ്: രജിസ്ട്രേഷൻ ജൂൺ 16 വരെ നീട്ടി; അപേക്ഷകർ 17 വയസ്സ് പൂർത്തിയായവർ ആയിരിക്കണം

Spread the love

കൊച്ചി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ കാലാവധി 16 വരെ നീട്ടി. അടിസ്ഥാന കോഴ്‌സ്, അഡ്വാൻസ് കോഴ്‌സ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. ഈ കോഴ്സ് എസ്.സി.ഇ.ആർ.ടി പരിഷ്‌കരിച്ച സിലബസോടെ ഉള്ളതാണ്.

video
play-sharp-fill

ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ നേടേണ്ട മലയാള ഭാഷാ പഠന ശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലുള്ളതാണ് കോഴ്‌സ്.
മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസു കഴിഞ്ഞ ആർക്കും ചേരാം.

തുല്യതാ കോഴ്സാണ്. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ക്ലാസുകള്‍. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. kslma.keltrone.in എന്ന സൈറ്റില്‍ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് :0484-2426596,9496877913, 9447847634

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group