ചായയില്‍ മധുരം മധുരമുണ്ടോ? ഉണ്ടെങ്കില്‍ വേണ്ട കേട്ടോ; ട്രെന്‍ഡിങ്ങായി മാറുന്ന ഷുഗര്‍ കട്ട് ഡയറ്റിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്കറിയുമോ?

Spread the love

കോട്ടയം: ഞാൻ ഷുഗർ കട്ടിലാ…ഇതില്‍ മധുരമുണ്ടോ? ഉണ്ടെങ്കില്‍ വേണ്ട കേട്ടോ…ഇങ്ങനെയുള്ള വാചകങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ?

video
play-sharp-fill

ട്രെന്‍ഡിങ്ങായി മാറിയ ഷുഗര്‍ കട്ട് ഡയറ്റ് പിന്തുടരുന്ന ഒരുപാട് ആളുകളുണ്ട്. ദൈനംദിന ഭക്ഷണങ്ങളില്‍ നിന്നും പഞ്ചസാരയെ ഒഴിവാക്കുന്ന ട്രെൻഡ് പിടിച്ചിരിക്കുകയാണ് ചിലർ. എന്നാല്‍ ഇതിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രോസസ് ചെയ്ത ഷുഗര്‍ അടങ്ങിയ ഭക്ഷണത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കിയാല്‍ ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നു.
എന്നാല്‍ ഇത് മാത്രമല്ല ഷുഗര്‍ കട്ട് കൊണ്ടുള്ള ഗുണങ്ങള്‍. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് ഷുഗര്‍ കട്ട് ഡയറ്റിലൂടെ നിയന്ത്രിക്കാം. ഇത് വഴി മെച്ചപ്പെട്ട ആരോഗ്യാവസ്ഥ നേടിയെടുക്കാനും ലൈഫ് സ്റ്റൈല്‍ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകാഗ്രത വര്‍ധിപ്പിക്കാനും മാനസിക സമ്മര്‍ദം കുറക്കാനും ഷുഗര്‍ കട്ട് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്ബോള്‍ ക്ഷീണം, അലസത, സമ്മര്‍ദം എന്നിവയും കൂടും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ കൂടുതല്‍ ഊര്‍ജവും ഉണര്‍വും അനുഭവപ്പെടും. ശുദ്ധീകരിച്ച പഞ്ചസാരയുടെ ഉപയോഗം ഹൃദയാരോഗ്യത്തെയും ബാധിക്കാറുണ്ട്.

പല രോഗങ്ങളിലേക്ക് നയിക്കുന്നതും ശാരീരികമായി ഏറെ തളര്‍ത്താന്‍ സാധിക്കുന്ന പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ ഷുഗര്‍ കട്ടിലൂടെ നടക്കും. പഞ്ചസാരയുടെ ഒഴിവാക്കല്‍ ഹൃദ്രോഗ സാധ്യതകള്‍ കുറക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.ആമാശയത്തിലെ വീക്കം, ദഹന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ സഹായിക്കുന്നമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഷുഗര്‍കട്ട് ആരംഭിക്കുന്ന ആദ്യ കുറച്ചുനാളുകളില്‍ മൂഡ് സ്വിങ്‌സ്, തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെടാം. എന്നാല്‍ ദിവസങ്ങള്‍ പുരോഗമിക്കുന്തോറും ഡയറ്റ് കൊണ്ടുള്ള മാറ്റങ്ങള്‍ അറിയാന്‍ സാധിക്കും.