
വാഷിംഗ്ടൺ: ഇലോൺ മസ്കുമായി ഫോണിൽ സംസാരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും വെളിവ് നഷ്ടപ്പെട്ട ആളെയാണോ നിങ്ങൾ ഉദ്ദേശിച്ചതെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ട്രംപുമായി മസ്ക് ഫോൺകോൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്കിന് തന്നോട് സംസാരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ താൻ തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായ വാക്കുതർക്കങ്ങളിലേക്ക് നീങ്ങിയിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ സംസാരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിൽ ഇപ്പോൾ അത് ട്രംപ് പരസ്യമായി തള്ളിയിരിക്കുകയാണ്.
സർക്കാരിന്റെ പുതിയ ടാക്സ്-ബഡ്ജറ്റ് ബില്ലിനെതിരെയാണ് ഇലോൺ മസ്ക് വിമർശനം ഉയർത്തിയത്. ബില്ല് അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബില്ലിനായി വോട്ട് ചെയ്ത രാഷ്ട്രീയക്കാരെ അടുത്ത തിരഞ്ഞെടുപ്പിൽ പുറത്താക്കണമെന്ന് എക്സിലൂടെ ആഹ്വാനവും ചെയ്തു. അമേരിക്കയെ പാപ്പരാക്കുന്ന ബില്ലിനെ ഇല്ലാതാക്കണമെന്ന് മസ്ക് പറഞ്ഞു.’

Whatsapp Group 1 | Whatsapp Group 2 |Telegram Group
മസ്കുമായി തനിക്ക് മികച്ച ബന്ധമുണ്ടായിരുന്നു. ഇനി തങ്ങൾക്കിടെയിൽ ആ ബന്ധം ഉണ്ടാകുമോ എന്ന് അറിയില്ല. മസ്‌കിൽ താൻ വളരെ നിരാശനാണ്. താൻ മസ്‌കിനെ ഒരുപാട് സഹായിച്ചിട്ടുണ്ട് “- വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് മുൻപ് ട്രംപ് പ്രതികരിച്ചിരുന്നു.ട്രംപിന്റെ ടാക്സ്-ബഡ്ജറ്റ് ബില്ല് ചെലവ് കൂട്ടുമെന്നും ഖജനാവിന് ബാദ്ധ്യതയാകുമെന്നുമാണ് ശതകോടീശ്വരനും ടെസ്‌ല, സ്പേസ് എക്സ് മേധാവിയുമായ മസ്കിന്റെ വാദം.