സമൂഹമഠത്തിൽ തീപിടിത്തം, 2 വീടുകൾ കത്തിനശിച്ചു; വീടുകളിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി

Spread the love

ആലപ്പുഴ: മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപം ബ്രാഹ്മണ സമൂഹമഠത്തിലെ അഗ്രഹാരത്തിൽ തീപിടിത്തം. രണ്ടു വീടുകൾ പൂർണമായും കത്തിനശിച്ചു. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ആലപ്പുഴയിൽനിന്നും തകഴയിൽനിന്നും അഗ്നിരക്ഷാസേനാ യൂണിറ്റുകൾ എത്തി തീയണയ്ക്കുകയാണ്. 75 വർഷത്തിലേറെ പഴക്കമുള്ള, പൂർണമായും തടികൊണ്ടു നിർമിച്ച വീടുകളാണ് ഇവിടെയുള്ളത്. ഇതാണ് തീ ആളിക്കത്താൻ കാരണം.

പൂർണമായും കത്തിനശിച്ച വീടുകളിൽ ഒന്നിൽ താമസിച്ചവർ ക്ഷേത്രത്തിൽ പോയ സമയത്താണ് തീപിടിത്തമുണ്ടായത്. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക് തീ പടർന്നതെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിനുള്ളിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. ഷോർട് സർക്യൂട്ടാണ്
അപകട കാരണമെന്ന് പ്രാഥമിക നിഗമനം.