ഹൃദയാരോഗ്യം സംരക്ഷിക്കാൻ മാർഗ്ഗമെന്ത്? ഈ 8 കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ ഹൃദ്രോഗം വരില്ല

Spread the love

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളോട് മലയാളികൾക്ക് പ്രിയം ഏറെയാണ്. അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ, അതുപോലെയാണ് ഇതും. അമിതമായി മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പ്, നെയ്യ് എന്നിവ അടങ്ങിയ ആഹാരം (ചോറ്, ബിരിയാണി, പലഹാരങ്ങള്‍) കഴിക്കുന്നത് നിങ്ങളെ ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. വ്യായാമക്കുറവാണ് മറ്റൊരു പ്രധാന കാരണം.

ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കൂടുതലാണെങ്കിലും തടയാൻ കഴിയുന്ന ഒരു രോഗമാണിത്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചാൽ ഹൃദയാരോഗ്യം നിലനിർത്തുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യും. അതിന് പിന്തുടരേണ്ട ചില പ്രധാന വഴികളുണ്ട്.

1.ദിവസവും അരമണിക്കൂർ നടക്കുന്നത് ശരീരഭാരവും സമ്മർദവും നിയന്ത്രിക്കും. ഇത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.ദിവസവും 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കാം. ധാരാളം ജലാംശം ശരീരത്തിലെത്തുന്നത് രക്തസമ്മർദം നിയന്ത്രിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.

3.നട്സ്, സീഡ്സ്, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, പഴങ്ങള്‍, ഒലിവ് ഓയില്‍
എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഒപ്പം പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, പഞ്ചസാര ഇവയുടെ ഉപയോഗം കുറയ്ക്കാം.

4.പുകവലി ഹൃദ്രോഗസാധ്യത കൂട്ടുകയും രക്തധമനികളെ നശിപ്പിക്കുകയും ചെയ്യും. പുകവലിക്കുന്ന ശീലം ഉപേക്ഷിക്കുക.

5.കൂടിയ അളവില്‍ മദ്യം ഉപയോഗിക്കുന്നത് ഹൃദയത്തിലെ പേശികളെ ദുർബലപ്പെടുത്തുകയും രക്തസമ്മർദം കൂട്ടുകയും ചെയ്യും. അതുകൊണ്ടുതന്നെ മദ്യപാനം പൂർണമായും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

6.ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, സമ്മർദം കുറയ്ക്കുക ഒപ്പം പതിവായി വ്യായാമം ചെയ്യുക. ഇത് രക്തസമ്മർദം സാധാരണ അളവില്‍ നിലനിർത്താൻ സഹായിക്കും.

7.ഹൃദയത്തിന്റെ ആരോഗ്യം ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാൻ 7 മുതല്‍ 8 മണിക്കൂർ വരെ ഉറങ്ങണം.

8. ദീർഘനാളായുള്ള സമ്മർദം ഹൃദയമിടിപ്പിന്റെ നിരക്കും രക്തസമ്മർദവും വർധിപ്പിക്കും. ജേണലിങ്ങ്, യോഗ, ധ്യാനം ഇവ പരിശീലിക്കുന്നത് സമ്മർദം അകറ്റാൻ സഹായിക്കും.