രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക; കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍; എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Spread the love

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക.

video
play-sharp-fill

നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്.
കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ളത്.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിലയിരുത്തല്‍.

ഓക്സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.