തൃക്കൊടിത്താനത്ത് വീട്ടമ്മയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ് ; ഭർത്താവ് അറസ്റ്റിൽ ; ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയന്നും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കഴുത്തിൽ മുറിവുണ്ടാക്കിയെന്നും പ്രതിയുടെ മൊഴി

Spread the love

തൃക്കൊടിത്താനം: തൃക്കൊടിത്താനത്ത് വീട്ടമ്മയെ മുറി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ കൊലപാതകം എന്ന് തെളിഞ്ഞു.
പ്രതിയായ ഭർത്താവ് അറസ്റ്റിൽ അനീഷാണ് പിടിയിലായത്. ഇയാളുടെ ഭാര്യ 35 കാരി മല്ലികയാണ് കൊല്ലപ്പെട്ടത്.

video
play-sharp-fill

ഏപ്രിൽ 28നാണ് മല്ലികയെ വീടിന്റെ മുറുക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് സമയത്ത് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ അരുൺ എം ജെ കെ തോന്നിയ സംശയങ്ങൾ മൃതശരീരം പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനുമായി പങ്കുവെച്ചിരുന്നു. അന്നുതന്നെ ഭർത്താവ് അനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് വാദത്തിൽ ഇയാൾ ഉറച്ചുനിന്നു.
താനും ഭാര്യയുമായി സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടാകാറുണ്ട് എന്ന് സമ്മതിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴുത്തിന് ചുറ്റും ഏൽപ്പിച്ച ശക്തമായ ഫലപ്രയോഗമാണ് മരണകാരണമെന്ന ഡോക്ടർ നീതു എം ബാബുവിന്റെ കണ്ടെത്തിയ തുടർന്ന് അനിലിനെ വീണ്ടും കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ താനും ഭാര്യയുമായി അന്നേദിവസം വഴക്കുണ്ടായിരുന്നു നിലത്തുവീണ ഭാര്യയുടെ കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്തി എന്നും പോലീസിന് തെറ്റിദ്ധരിപ്പിക്കാൻ കഴുത്തിൽ മുറിവുണ്ടാക്കിയെന്നും പ്രതി സമ്മതിച്ചു. ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തു..

അന്വേഷണത്തിന് ഇൻസ്പെക്ടർ അരുണിനൊപ്പം സിപിഒ മാരായ തമിജു, മണികണ്ഠൻ എന്നിവരും ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.