കേരളത്തിൽ ഈ ദിവസങ്ങളിൽ ബാങ്ക് തുറക്കില്ല; ജൂണിൽ 12 ബാങ്ക് അവധികൾ; ആർബിഐ കലണ്ടർ പുറത്തിറക്കി

Spread the love

ന്യൂഡൽഹി: ബാങ്കില്‍ പണമിടപാടുകള്‍ നടത്തുന്നതിനായോ മറ്റ് സേവനങ്ങൾ ക്കായോ പോകുന്നതിന് മുമ്പ് ആ മാസം ഏത് ദിവസങ്ങളാണ് ബാങ്ക് അവധിയായുള്ളതെന്ന് അറിയുന്നത് വളരെ പ്രധാനമാണ്.

video
play-sharp-fill

2025 ജൂണിൽ മൊത്തം 12 ബാങ്ക് അവധി ദിനങ്ങളാണുള്ളത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും പതിവ് അവധി ദിവസങ്ങളാണ്. കൂടാതെ ബക്രീദ്, രഥയാത്ര തുടങ്ങിയ പൊതു അവധി ദിനങ്ങളും ഈ മാസം ഉണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ അവധിയുടെ കലണ്ടർ ഇപ്രകാരം.

ജൂണിലെ അവധി ദിനങ്ങള്‍
ജൂണ്‍ 1 ഞായറാഴ്ച
ജൂണ്‍ 6 വെള്ളിയാഴ്ച ബക്രീദ് കേരളത്തില്‍ ബാങ്ക് അവധി
ജൂണ്‍ 7 ശനിയാഴ്ച ബക്രീദ് അഗർത്തല, ഐസ്വാള്‍, ബേലാപൂർ, ബംഗളൂരു , ഭോപ്പാല്‍ , ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ , ഡെറാഡൂണ്‍, ഗുവാഹത്തി, ഹൈദരാബാദ് (എപി & തെലങ്കാന), ഇംഫാല്‍, ജയ്പൂർ, ജമ്മു, കാണ്‍പൂർ, കൊഹിമ, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡല്‍ഹി, പനജി, റാഞ്ചി, ഷിംനഗർ, പാറ്റ്ന, റായ്‌ലഗർ എന്നിവിടങ്ങളില്‍ ബാങ്ക് അവധി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണില്‍ ഈ ദിവസങ്ങളില്‍ കേരളത്തില്‍ ബാങ്കുകള്‍ തുറക്കില്ല

ജൂണ്‍ 8 ഞായറാഴ്ച
ജൂണ്‍ 11 ബുധനാഴ്ച രാജ സംക്രാന്തി ഐസ്വാള്‍, ഭുവനേശ്വർ, ഗാംഗ്ടോക്ക്, ഇംഫാല്‍, ഷിംല എന്നിവിടങ്ങളില്‍ ബാങ്ക് അവധി
ജൂണ്‍ 14 രണ്ടാം ശനിയാഴ്ച
ജൂണ്‍ 15 ഞായറാഴ്ച
ജൂണ്‍ 22 ഞായറാഴ്ച
ജൂണ്‍ 27 വെള്ളിയാഴ്ച രഥയാത്ര ഭുവനേശ്വർ, ഇംഫാല്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി
ജൂണ്‍ 28 നാലാമത്തെ ശനിയാഴ്ച
ജൂണ്‍ 29 ഞായറാഴ്ച
ജൂണ്‍ 30 തിങ്കളാഴ്ച റെംന നി ഐസ്വാളില്‍ ബാങ്ക് അവധി