Spread the love

വൈപ്പിൻ :ഓച്ചന്തുരുത്ത് തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ടിനെ (61) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ള നിലയിലാണ്. അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസം. വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഓച്ചന്തുരുത്ത് പരേതരായ ദിവാകരന്‍ – ശീലാവതി ദമ്ബതികളുടെ മകനാണ്. ദേശീയ യുവജന അവാര്‍ഡ് ജേതാവായ മഹേഷ് സാക്ഷരതാ ജില്ലാ കോഓര്‍ഡിനേറ്റര്‍, വനവത്കരണപദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലവേദന ശമനത്തിനുള്ള ഒറ്റമൂലി ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സയ്ക്കായി ജില്ലകള്‍തോറും ക്യാമ്പുകള്‍ നടത്തി. കര്‍ക്കടക മാസത്തില്‍ പഴയതലമുറ ഉപയോഗിച്ചിരുന്ന മരുന്നു കഞ്ഞി പുനരവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.