
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും വിശദീകരിച്ച് പിവി അൻവർ. ഇന്നലെയും യുഡിഎഫ് നേതാക്കൾ സംസാരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ വന്നു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും പിവി അൻവർ പറഞ്ഞു. മലപ്പുറത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞത് ചിലത് വളച്ചൊടിച്ചുവെന്ന് പിവി അൻവർ പ്രതികരിച്ചു. ഇന്നലെ പറഞ്ഞത് പിണറായി സർക്കാരിനെതിരെയാണ്. സർക്കാർ വിരുദ്ധ നിലപാടിൽ നിന്നും താൻ പിന്നോട്ട് പോയിട്ടില്ല. വന ഭേദഗതി ബില്ല് രഹസ്യമായി പാസാക്കാൻ ശ്രമിച്ചു. ബില്ല് വിവരം കിട്ടിയത് നിയമസഭ പ്രസിൽ നിന്നാണ്. അതിനെതിരായിരുന്നു സമരമെന്ന് അൻവർ പറഞ്ഞു.
രാജിവെക്കുമ്പോൾ വീണ്ടും മത്സരിക്കണം എന്ന് പറഞ്ഞില്ല. വിഡി സതീശന്റെ നേതൃത്വത്തിൽ ഹരിത എംഎൽഎ പ്രവർത്തനം ആണ് മലയോര മേഖലയിൽ യുഡിഎഫിനെ തകർത്തത്. യുഡിഎഫ് അസോസിയേറ്റഡ് മെമ്പർ അംഗീകരിച്ചതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ ചർച്ചയിൽ വിശ്വാസം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം സതീശൻ നടപ്പാക്കിയില്ല. നീട്ടിക്കൊണ്ടുപോയി. ആ മര്യാദപോലും സതീശൻ കാണിച്ചില്ലെന്നും അൻവർ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് പറഞ്ഞു. ഇവിടെയാണ് തർക്കം തുടങ്ങിയത്. വീണ്ടും ചർച്ച തുടർന്നു. ഉറപ്പുള്ള സീറ്റ് നൽകിയില്ല. യുഡിഎഫ് നേതാക്കളിൽ ചിലരുടെ താല്പര്യം സ്വന്തം വളർച്ചയാണ്. യുഡിഎഫിനെ തോൽപ്പിക്കാൻ അല്ല ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് കൈപ്പോക്കും എന്നതാണ് ചില യുഡിഎഫ് നേതാക്കൾ നോക്കുന്നത്. പിണറായിസത്തെ തോൽപ്പിക്കൽ ആണ് ലക്ഷ്യം.



